- ഒരുപാട് കയ്യടിച്ചു; അയാള്‍ കണ്ടില്ല,കേട്ടതുമില്ല.. കുക്കിനോക്കിയാലോ എന്നാലോചിക്കാതിരുന്നില്ല. പക്ഷേ, ഗള്‍ഫില്‍ കുക്കലില്ലല്ലോ.., ഉണ്ടെങ്കില്തന്നേ കൂക്കാന്‍ അറിയില്ലതാനും.. പിറ്റേന്നാണ് മനസ്സിലായത്, അയാള്‍ അപ്പൂപ്പന്താടിയുടെ പിറകെയായിരുന്നു എന്ന്.
- സ്ത്രീധനത്തിനെതിരെ പ്രതിജ്ഞയെടുത്ത പരിപാടി ആരുടേതാണെന്ന് അരികിലിരുന്നിരുന്ന ആള്‍ എന്നോട് ചോദിച്ചു. ഞാനും അതാലോചിക്കുകയായിരുന്നു. നിരയിലേക്കുനോക്കിയാല്‍ കണ്ടുപിടിക്കുവാന്‍ പ്രയാസം. അപ്പോഴായിരുന്നു പ്രഫസര്‍ "നാം കൊണ്ഗ്രസ്സുകാര്‍' എന്ന് അബധ്ധത്തിലോ മറ്റോ പറഞ്ഞത് . ഹാവൂ, ആശ്വാസമായി..
- റമദാന്‍ പതിനേഴിന് ബദര്‍ ആയിരുന്നു വിഷയം. പറഞ്ഞു പറഞ്ഞു നേരം മഗ്രിബോളമായി നിറുത്തുമ്പോള്‍. വാപ്പു വന്ന് ചോദിച്ചു, 'നിനക്ക് സത്യത്തില്‍ നോമ്പില്ലേ'?.
- കയ്യാങ്കളിയും മേശചാട്ടവും പിടിയും വലിയും ഉന്തും തളളും.. സത്യത്തില്‍ ഏറെ പ്രയാസപ്പെട്ടുതന്നെയാണ് അവര്‍ നമ്മെ ഭരിക്കുന്നത്. നമ്മളൊക്കെ എത്ര ഭാഗ്യവാന്മാര്‍, 5 കൊല്ലത്തിലൊരിക്കല്‍ വോട്ടുചെയ്താല്‍ മതിയല്ലോ..
- ഒന്നുകില്‍ ഒരു അയ്യരുടെ മനസ്ഥിതി . അല്ലെങ്കില്‍ ഒരു വയസ്സന്‍ ഇടതുസഹയാത്രികന്റെ രാഷ്ട്രീയം.. അതുകൊണ്ടല്ലേ, ജസ്റ്റിസ് ശ്രീദേവി പോലും ഇത് അറിയാതെപോയത് ...
- തങ്ങളില്ലായിരുന്നുവെങ്കില്‍ ലീഗിന് രണ്ടോ മുന്നോ സീറ്റുകള്‍ മാത്രമേ കിട്ടുമായിരുന്നുള്ളൂ എന്ന മുടി മുസ്ലിയാരുടെ കമന്റിനു നമോവാകം.. ഔതാര്യത്ത്തിനു പെരുത്ത് നന്ദി..
- പുല്ലരിതോടിനു പാലം കെട്ടിയില്ലെങ്കില്‍ ഞങ്ങള്‍ അടങ്ങിയിരിക്കുമെന്നു കരുതേണ്ട...