Keep the greenery of life with Islam ജിവിതത്തിന്റെ ഹരിതാഭ നിലനിര്‍ത്തുക, ഇസ്ലാം കൊണ്ട്...

Tuesday, March 8, 2011

സുബൈറു ബിന്‍ അല്‍ അവ്വാമും അയല്‍ക്കാരനായ അന്സ്വാരിയും തമ്മിലൊരു പ്രശ്നം. രണ്ടു പേരുടെയും കൃഷിയിടത്തില്‍ നിന്നാണ് തുടക്കം. സുബൈറിന്റെ കൃഷിയിടത്തിനു താഴെയാണ് അന്സ്വാരിയുടെത്. രണ്ടു പേര്‍ക്കും നനക്കാനുള്ളത് ഒരേ കൈത്തോട്ടില്‍ നിന്നായിരുന്നു. മുകളിലുള്ള സുബൈറിന്റെ നന കഴിയുമ്പോഴേക്കും അന്സ്വാരിക്ക് വെള്ളം വേണ്ടതുപോലെ ലഭിക്കുന്നില്ല. ഓരോ കര്‍ഷകനും തന്റെതായ താല്പര്യങ്ങള്‍ കാണുമല്ലോ, സുബൈര്‍ തന്നോട് ഒരു തരം വിവേചനം കാണിക്കുന്നുണ്ട് എന്ന് അന്സ്വരിക്കും തോന്നി. സുബൈര്‍ 
തനിക്കു വേണ്ടത്ര വെള്ളം തരുന്നില്ല എന്നായിരുന്നു പരാതി.

കേസ് പഠിച്ച നബി തിരുമേനി പറഞ്ഞു: 'സുബൈര്‍, താങ്കളുടെ നന കഴിഞ്ഞു വെള്ളം താഴേക്കു വിടുക'. അന്സ്വാരിക്ക് പക്ഷെ വിധി പിടിച്ചില്ല. അയാള്‍ അതിലധികമെന്തോക്കെയോ പ്രതീക്ഷിച്ചിരുന്നു. സുബൈറിന് ഒരു തരം ശിക്ഷ അതിലുണ്ടാവും എന്നൊക്കെ അയാള്‍ പ്രതീക്ഷിച്ച്ചിട്ടുണ്ടാവാം. അതൊന്നും ഉണ്ടാവാത്തതിലുള്ള അസന്തുഷ്ടി അയാള്‍ നബിയോട് പ്രകടിപ്പിക്കുക തന്നെ ചെയ്തു. അയാള്‍ പറഞ്ഞു: 'താങ്കളുടെ അമ്മായിയുടെ മകനായതുകൊണ്ടാല്ലേ ഇങ്ങനെയോരുവിധി?'.

നീതിപൂര്‍വ്വം നടത്തിയ വിധിയെ ഇങ്ങനെ അധിക്ഷേപിച്ച്ചത് നബിക്കും ഇഷ്ടമായില്ല. സത്യത്തില്‍ നിയമം എന്നതിലപ്പുറം ഒരു മാധ്യസ്തത എന്ന നിലയിലായിരുന്നു വിധി. എന്നിട്ടും ഇങ്ങനെ പ്രതികരിച്ചപ്പോള്‍ നബി സുബൈറിന് നേരെ തിരിഞ്ഞുകൊണ്ട് ആ കേസില്‍ ശരിക്കും നല്‍കേണ്ട വിധി തന്നെ പറഞ്ഞു: 'സുബൈര്‍, താങ്കള്‍ നനച്ചു കഴിഞ്ഞ്‌ തോട് നിറയും വരേയ്ക്കും വെള്ളം കെട്ടി നിറുത്തുക, അത് താങ്കളുടെ അവകാശമാണ്. അതിനുശേഷം മാത്രം വെള്ളം താഴേക്കു വിടുക' 

സങ്കടത്തിനെതിരെ പരാതി കൊടുത്തപ്പോള്‍ മഹാസങ്കടം പരിഹാരമായി ലഭിച്ചതിന്റെ എല്ലാ ഭാവങ്ങളും അന്സ്വാരിയുടെ    മുഖത്തുണ്ടായിരുന്നു.

(ഖുര്‍ ആനിലെ അന്നിസാ അധ്യായത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്നു കതീര്‍ ഉദ്ധരിച്ച്ചത്)


1 comment:

  1. കമെന്റുകളില്‍ വേര്‍ഡ്‌ verification ഒഴിവാകുമല്ലോ ; മാത്രമല്ല ; ടെമ്പ്ലേറ്റ് മാറ്റുകയോ ഫോണ്ട് color മാറ്റുകയോ ചെയ്താലേ കമെന്റ്സ് വിസിബിള്‍ ആവുകയുള്ളൂ ..

    ഈ ചരിത്ര സംഭവത്തിലെ ധര്‍മ്മം മനസ്സിലായില്ല ; പ്രവാചക തിരുമേനി അങ്ങിനെ വിധിക്കാനും പരാതിക്കാരന് ബോധ്യമാവാതിരിക്കാനും കാരണം വ്യക്തമായില്ല ; വിശദീകരിച്ചാലും

    ReplyDelete