മനുഷ്യന്‍ എന്നത് യധാര്‍ഥത്തില്‍ ശരീരവും ആത്മാവും ചേര്‍ന്നതാണ്. അവയവങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും ആത്‌മാവും അവയുടെ വികാരങ്ങളും കൂടുമ്പോഴാണ് മനുഷ്യന്‍ പൂര്‍ണ്ണനാവുന്നത്. ഇവ രണ്ടിന്നും ഇസലാം ഏറെ പരിഗണനയും പ്രത്യേകതയും കല്‍പ്പിക്കുന്നു.ഇവ രണ്ടിലും സംസ്‌കൃതിയുടെയും വിശുദ്‌ധിയുടെയും പ്രതിഫലനം ഉണ്ടാക്കുകയും ഇവ രണ്ടും സ്രഷ്‌ടാവിന്ന് സമ്പൂര്‍ണ്ണമായും കീഴ്‌പ്പെടുകയുമാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. ഈ ദൗത്യമാണ് ഇസ്‌ലാം പ്രവാചകരിലൂടെയും ഗ്രന്‌ഥങ്ങളിലൂടെയും പ്രപഞ്ചത്തില്‍ നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നതും.ശരീരത്തിന്നും ആത്‌മാവിന്നും അവയുടേതായ കേന്ദ്രങ്ങളുണ്ട്. ഭൗതികപ്രപഞ്ചത്തിന്റെ പ്രത്യേകതയാണ് ഒരു കേന്ദ്രത്തെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുക എന്നത്. ഒരു അച്ചുതണ്ടിനെ കേന്ദ്രീകരിക്കുന്ന ഭൂമിയെപ്പോലെ എല്ലാം ഒരു കേന്ദ്രത്തെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ശരീരത്തിന്റെ കേന്ദ്രം ഹ്ര്ദയമാണ്. അതിനെ കേന്ദ്രീകരിച്ചു കൊണ്ടാണ് ശരീരത്തിലെ എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളും നടക്കുന്നത്. ആത്‌മാവിന്റെ കേന്ദ്രം മനസ്‌സാണ്. മനസ്സാണ് മനുഷ്യന്റെ വികാര വിചാരങ്ങളെ നിയന്ത്രിക്കുന്നത്. ഒരേ സമയം ഹൃദയത്തെയും മനസ്സിനെയും നിയന്ത്രിച്ചും സംസ്‌കരിച്ചും ജീവിക്കുവാന്‍ ഇസ്‌ലാം മനുഷ്യനെ ഉപദേശിക്കുന്നു. അവ രണ്ടിനെയും മാലിന്യങ്ങളില്‍ നിന്നും അനാരോഗ്യപ്രവണതകളില്‍ നിന്നും സംരക്ഷിച്ച് നിറുത്തുവാനും അവ്ക്ക് വേണ്ടത്ര ആരോഗ്യം ഉണ്ടക്കുവാനാവശ്യമായ കാര്യങ്ങളില്‍ ശ്രദ്‌ധ കേന്ദ്രീകരിക്കുവാനും ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നു.ഹൃദയത്തെ സംരക്ഷിക്കുവാന്‍ അനാരോഗ്യകരമായ കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുവാനും ശരീരത്തിന് ആവശ്യമായ വിശ്രമവും വ്യായാമവും നല്‍കുവാനും മുസ്‌ലിം മതപരമായി തന്നെ കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ആത്‌മാവ് എന്ന മനസ്സിനെ എല്ലാ അനാരോഗ്യങ്ങളില്‍ നിന്നും കാത്തുസൂക്ഷിക്കുവാനും കൂടുതല്‍ കരുത്തുനല്‍കുവാനും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ഇസ്‌ലാമിലെ എല്ലാ ആരാധനാകര്‍മങ്ങളും ആചാര അനുഷ്‌ടാനങ്ങളും മന്‍സ്സിനെ കേന്ദ്രീകരിക്കണമെന്നും അതില്ലാത്തവ സ്വീകരിക്കപ്പെടുകയില്ലെന്നതും ഇസ്‌ലാമിക പ്രമാണങ്ങള്‍ വ്യക്‌തമാക്കുന്നുണ്ട്.അതു കൊണ്ടാണ് എല്ലാ ആരാധനാകര്‍മ്മങ്ങളുടെയും ആദ്യത്തെ നിര്‍ബ്ന്ധ ഘടകമായി ഇസ്‌ലാം നിയ്യത്തിനെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സാരോഗ്യമായ ഹൃദയവുമായി അലലാഹുവിങ്കല്‍ എത്തുന്നവനല്ലാതെ സമ്പത്തോ സന്താനങ്ങളോ കൊണ്ട് യാതൊരു ഫലവും ഉണ്ടാവില്ല എന്ന് ഖുര്‍ആന്‍ തീര്‍ത്തുപറഞ്ഞിരിക്കുന്നു.മനസ്സിന്റെ ബലമാണ് മനുഷ്യനെ മതപരമായ നിര്‍ദ്ദേശ്ങ്ങള്‍ കൃത്യമായും പാലിക്കുവാനും വേണ്ടിവന്നാല്‍ അതിനു മുന്‍പിലുള്ള ഏതു പ്രതിസന്ധികളെയും മറികടക്കുവാനും ശക്‌തനും പ്രാപ്‌തനുമാക്കുന്നത്.നബിതിരുമേനിയുടെ കാലത്ത് നടന്ന യുദ്‌ധങ്ങളും വെല്ലുവിളികളും ഇതിന്റെ വ്യക്‌തമായ ഉദാഹരനങ്ങളാണ്. വിജയത്തീന്നു വേണ്ട ഭൗതികകാര്യങ്ങളൊന്നുമില്ലാതെയായിരുന്നുവ്ല്ലോ അവര്‍ അധിക യുദ്‌ധങ്ങള്‍ക്കും പോയിരുന്നത്. അവരോ ഒന്നുകൊണ്ടും നിര്‍ബന്ധിക്കപ്പെട്ടിട്ടുമില്ലായിരുന്നു. ജീവിതത്തിനു മുമ്പില്‍ നബിയും സ്വഹാബിമാരും വളരെ പ്രയാസകരമായ ജീവിതസാഹചര്യങ്ങളെയാണ് നേരിടേണ്ടി വന്നത്. പട്ടിണിയും പരിവട്ടവുമായിട്ടായിരുന്നു ദിനങ്ങളോരോന്നും അവര്‍ തള്ളിനീക്കിയിരുന്നത്. ഉണ്ടായിരുന്ന സൗകര്യങ്ങളും സുഖങ്ങളും അവരില്‍ പലരും മനസ്സിനുള്ളില്‍ സ്വീകരിച്ച ആദര്‍ശത്തിന് വേണ്ടി ഉപേക്ഷിക്കുകയും ചെയ്‌തു.കച്ചവടങ്ങളിലും കാലിവളര്‍ത്തലിലുമെല്ലാം അധിഷ്‌ടിതമായ സാമ്പത്തിക താല്‍പര്യമുള്ള ഒരു ജീവിത ശൈലി തന്നെയായിരുന്നു അവരുടേത്. എന്നിട്ടും അവര്‍ അതെല്ലാം ഉപേക്ഷിക്കുകയോ അതിനൊന്നും വില നല്‍കാത്ത ഒരു അവസ്‌ഥയിലേക്ക് എത്തുകയോ ചെയ്‌തത് അവരുടെ മനസ്സിന്റെ ബലമല്ലാതെ മറ്റൊന്നും കൊണ്ടയിരുന്നില്ല.മനസ്സിന് ആരോഗ്യവും ബലവും നല്‍കുവാന്‍ ഇസ്‌ലാം പല മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുന്നുണ്ട്. വിശ്വാസവും പ്രാര്‍ത്ഥനയും അവയില്‍ പെടുന്നു. അര്‍ത്ഥം ഓര്‍ത്തു കൊണ്ടുള്ള ഖുര്‍ആന്‍ പാരായണം ചെയ്യുക, വയര്‍ നിറക്കുന്നത് കുറക്കുക, ഏകാന്തതയില്‍ ആരാധനാ നിമഗ്‌നനാവുക, നല്ല സഹവാസങ്ങള്‍ സ്‌ഥാപിക്കുക തുടങ്ങിയവ മനസ്സിന് ആരോഗ്യമുണ്ടക്കുന്ന കാര്യങ്ങളാണെന്ന് മഹാന്മാര്‍ പറഞ്ഞിട്ടുണ്ട്

No comments:
Post a Comment