ഇസലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടത് അതിന്നു വേണ്ട സമാധാന ഭദ്രമായ സാഹചര്യമാണ. ഇതു തെളിയിക്കുവാന്‍ ഇസ്‌ലാമിക ചരിത്രത്തിന്റെ സൂക്ഷ്മമായ അവലോകനം അനിവാര്യമാണ. തീവ്രവാദത്തിന്റെ പേരില്‍ മുസലിംകള്‍ ഇന്നു നല്‍കുന്ന വിലയെ കുറിച്ച് ഉള്ള അവബോധം ഇത്തരം ഒരു അന്വേഷണത്തിലേക്കാണു സത്യത്തില്‍ നമ്മെ നയിക്കുക.കാര്യക്ഷമവും കാലികവുമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന്ന് സ്വതന്ത്രഭാരതത്തിലെ കേരളത്തില്‍ പോലും കടുത്ത അസ്വാസ്ഥ്യവും ഉള്‍ഭയവും നിലനില്‍ക്കുന്നുണ്ട് എന്നത് ഒന്നു സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ വിവേകമുള്ളവനു സമ്മതിക്കാതിരിക്കാന്‍ കഴിയില്ല. പള്ളികളും മദ്രസകളും നടത്തിവരുന്നതും പ്രഭാഷണങ്ങളും സമ്മേളനങ്ങളും നടത്തി വരുന്നതും ചൂണ്ടിക്കാണിച്ച് ഇവിടെ ഈ കാര്യത്തില്‍ സമാധാനപരമായ അന്തരീക്ഷമുണ്ട് എന്നു വാദിക്കുവാന്‍ ചിലര്‍ മിടുക്കു കാണിച്ചേക്കും. അതു പക്ഷേ വസ്തുതകളുമായി പൊരുത്തപ്പെടീക്കുവാന്‍ കഴിയാത്തതാണ`.സാധാരണ ആചാര അനുഷ്ടാനങ്ങള്‍ക്കു പുറമെ പ്രത്യേഗമായി സംഘടിപ്പിക്കപ്പെടുന്ന ഏതു കാര്യങ്ങളും നെറ്റി ചുളിച്ച് നോക്കിക്കാണുകയും അവര്‍ക്കിടയിലെങ്കിലും അതില്‍ അസ്വസ്ഥരാവുകയും ചെയ്യുന്നവരുടെ എണ്ണവും വണ്ണവും അനുദിനം കൂടി വരികയാണ. ഇത പ്രബോധന മേഖലയിലുള്ളവരെയും അതിലേക്ക കടന്നുവരാനിരിക്കുന്നവരെയും ആശങ്കാകുലരാക്കുകയാണ. ഇത് ആണ തീവ്രവാദ പ്രവര്‍ത്തനങ്ങളിലൂടെ പൊതുസമൂഹത്തെ സമീപിച്ചതിന്റെ അനന്തരഫലമായി സമൂഹം സഹിക്കേണ്ടി വരുന്ന സംഗതികള്‍.നബി തിരുമേനിയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ അധ്യായങ്ങളില്‍ ഒന്നായിരുന്ന ഹുദയ്ബിയ്യാ കരാര്‍ കാര്യക്ഷമമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക സമാധാന പൂര്‍ണ്ണമായ അന്തരീക്ഷം സ്രഷ്ടിക്കുന്നതിന്റെ പ്രാധാന്യം കാണിക്കുന്നതാണ. നാല്‍പ്പതാം വയസ്സില്‍ പ്രവാചകത്വം ലഭിച്ച നബി തിരുമേനിയുടെ പ്രബോധനം ആദ്യത്തെ മൂന്ന് വര്‍ഷങ്ങള്‍ തീര്‍ത്തും രഹസ്യമായിട്ടയിരുന്നു. പരസ്യമായ പ്രബോധനം ആരംഭിച്ചപ്പേഴായിരുന്നെങ്കില്‍ അവര്‍ക്ക് നേരിടേണ്ടി വന്നത് കടുത്ത വെല്ലുവിളികളായിരുന്നു. പരസ്യവും വിശാലവും സമാധാനപൂര്‍ണ്ണവുമായ ഒരു പ്രബോധ്നസാഹചര്യം ഉണ്ടായിരുന്നില്ല എന്നു ചുരുക്കം. സ്വതന്ത്രരും ഉന്നതകുടുംബാംഗങ്ങളുമായിരുന്ന ജാഫര്‍ ബിന്‍ അബൂത്വാലിബ്, ഉസ്മാന്‍ ബിന്‍ അഫ്‌ഫാന്‍ തുടങ്ങിയവര്‍ക്കു വരെ ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ ആഫ്‌റിക്കയിലേക്ക് പലായനം ചെയ്യേണ്ട അത്ര പ്രതികൂല സാഹചര്യമായിരുന്നുവല്ലോ അന്നത്തേത്.പിന്നെ കടന്നു വന്നത് കടുത്ത ഉപരോധത്തിന്റെ വര്‍ഷങ്ങളായിരുന്നു. പ്രവാചകനും കുടുംബവും ശിഅബു അബീത്വാലിബ് എന്ന മലച്ചെരുവില്‍ തീര്‍ത്തും ഒറ്റപ്പെട്ടു. പിന്നെ ഫലപ്പെടാതെ പോയ ത്വായിഫ് യാത്ര, മക്കയുടെ പുറത്തുള്ളവരുമായുള്ള നിരന്തര ചര്‍ചകള്‍ തുടങ്ങിയവയുമായി നബി നടന്നുപോയ വഴികള്‍. പ്രബോധനത്തിന്റെ കാര്യത്തില്‍ കാര്യമായി ശ്രധ്ധ കേന്ദ്രീകരിക്കുവാന്‍ കഴിയുന്നതായിരുന്നില്ല ആ പ്രക്ഷുബ്‌ധ ഘട്ടം എന്നു ചുരുക്കം.ഹിജ്‌റാനന്തരവും കാര്യങ്ങള്‍ ശാന്തമാവുന്നില്ല. മദീനയില്‍ ആയുധമില്ലാതെ നടക്കുവാന്‍ സ്വഹാബിമാര്‍ ഭയപ്പെട്ടു കഴിയുകയായിരുന്നു. നബിയുടെ വീട്ടിന്ന് ആയുധധാരികളായ സ്വഹാബിമാര്‍ അന്ന് കാവല്‍ നിന്നിരുന്നു. മക്കയില്‍ നിന്നും ഒരാക്രമണം ഏതു നിമിഷത്തിലുമുണ്ടവാം എന്ന ഭീതിയുടെ നിഴലിലായിരുന്നു അന്നും ഏറെക്കുറെ നബിയും അനുയായികളും.ഹിജ്‌റയുടെ രണ്ടാം വര്‍ഷം ബദര്‍ യുദ്‌ധം, മൂന്നാം വര്‍ഷം ഉഹ്‌ദ് യുദ്‌ധം, നാലാം വര്‍ഷം ചെറിയ സംഘട്ടനങ്ങള്‍, അഞ്ചാം വര്‍ഷം കിടങ്ങ് യുദ്‌ധം തുടങ്ങി പിന്നെ നിരന്തരമായ യുദ്‌ധങ്ങളുടെ കാലമായിരുന്നു. കാര്യക്ഷമമായി പ്രബോധത്തില്‍ ശ്രദ്‌ധ കേന്ദ്രീകരിക്കുവാന്‍ കഴിയാതെ പോയകാലങ്ങളായിരുന്നു.ഇത്തരം ഒരു സാഹചര്യത്തില്‍ നിന്നുകൊണ്ടാണ ഹുദയ്‌ബിയ്യാ കരാര്‍ വിലയിരുത്തിത്തുടങ്ങേണ്ടത്. കരാറിലെ വ്യവസ്‌ഥകള്‍ മുസ്‌ലിം പക്ഷത്തിന്ന് ഏറെ പ്രതികൂലമായിരുന്നിട്ടു പോലും നബി കരാറില്‍ ഒപ്പുവെച്ചത്. കാരണം അതിലെ ഒന്നാം വ്യവസ്‌ഥ അടുത്ത പത്ത് വര്‍ഷത്തേക്ക തമ്മില്‍ യുദ്‌ധമുണ്ടാവരുത് എന്നതായിരുന്നു. അത്തരം ഒരു സമധാന അന്തരീക്ഷം നബിക്ക കൂടുതല്‍ കാര്യക്ഷമമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായിരുന്നു. സുരക്ഷാകാരണങ്ങളാല്‍ മുടങ്ങിയ കച്ചവടങ്ങള്‍ പുനരാരംഭിക്കുവാന്‍ മക്കക്കാര്‍ക്കും.ഈ സംഭവത്തിനു ശേഷം നബിയും അനുയായികളും പ്രബോധനപ്രവര്‍ത്തനങ്ങളില്‍ സജീവമായി. ലോകത്തിലെ ഭരണാധികാരികള്‍ക്ക നബി കത്തുകളയച്ചത് ഇക്കാലത്താണ. അതിനെ തുടര്‍ന്ന് അനുയായികളുടെ എണ്ണം ഉയരുകയും ചെയ്‌തു. 1500 പേരുമായി ഹിജ്‌റയുടെ ഏഴാം വര്‍ഷം ഉമ്രക്ക് വന്ന നബി എട്ടാം വര്‍ഷം മക്കാവിജയത്തിന്ന് വരുന്നത് പതിനായിരം പേരുമായിട്ടും പത്താം വര്‍ഷത്തില്‍ വിടവാങ്ങല്‍ ഹജ്ജിന വരുന്നത് ഒരു ലക്ഷത്തോളം പേരുമായിട്ടുമായിരുന്നു.ഈ ചരിത്ര യാഥാര്‍ത്യങ്ങള്‍ കാണിക്കുന്നത ഇസ്‌ലാമിക പ്രബോധനത്തിന്ന് സമധനാന്തരീക്ഷം എത്ര പ്രധാനമാണെന്നും അത് എത്രമേല്‍ വിജയപ്രദമാണ എന്നുമാണ.അതിനാല്‍ ലോകമൊട്ടുക്കും ഇസ്‌ലാമിക പ്രബോധനത്തിന്നുള്ള അന്തരീക്ഷത്തെയും അതു വഴി ഇസ്‌ലാമിന്ന് ലോകത്തുണ്ടാക്കിയെടുക്കുവാന്‍ കഴിയുന്ന വ്യാപനത്തിന്നുള്ള സാധ്യതയെയുമാണ ഈ തീവ്രവാദത്തിന്ന് നാം മുസ്‌ലിംകള്‍ വിലയായി നല്‍കേണ്ടി വരുന്നത്. എന്നാല്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ കൊണ്ടാണെങ്കിലോ വാദിച്ചുണ്ടാക്കാവുന്നതല്ലാത്ത ഒരു ഗുണവും ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടില്ല താനും.

No comments:
Post a Comment