Keep the greenery of life with Islam ജിവിതത്തിന്റെ ഹരിതാഭ നിലനിര്‍ത്തുക, ഇസ്ലാം കൊണ്ട്...

Tuesday, November 29, 2011

മുടിയന്മാര്‍.


മുടിയന്മാര്‍.


സംഗതി ഇത്തിരി സ്വകാര്യമാണ്. പുതിയ ചെറുപ്പക്കാര്‍ക്കും പഴയ കഷണ്ടിക്കാര്‍ക്കും മുടി വെച്ചുകൊടുക്കുന്ന പ്രമുഖ ഹെയര്‍ ഫിക്സിംഗ് ബ്രാണ്ടിന്റെ ഉടമയും കാന്തപുരവും പണ്ടേ പരിചയക്കാരും സഹായികളുമായിരുന്നു. ഉസ്താദിന് അവസരത്തിലും അനവസരത്തിലും സഹായങ്ങള്‍ ചെയ്യുമായിരുന്ന ബ്രാണ്ടുടമക്ക് ഇപ്പോള്‍ ഉസ്താദിനോട് പഴയ കമ്പമില്ല.ഇതിനിടയിലാണ് ഉസ്താദ് ഏതോ ഒരു പദ്ധതിക്ക് രണ്ടു ലക്ഷം സഹായം ചോദിച്ചത്. ഇഷ്ടന്‍ അത് കൊടുത്ത്തില്ലത്രേ. അല്പം വാശിയോടെ തന്നെയാണ് സംഭാവന നിഷേധിച്ചത്.
പക്ഷെ, ഉസ്താടുണ്ടോ വിടുന്നു? , അടുത്ത ലക്കം തന്റെ ഒരു വാരികയില്‍ ഉസ്താദ് പകരം വീട്ടുകതന്നെ ചെയ്തു. ഹെയര്‍ ഫിക്സിംഗ് ഹരാമാണ് എന്ന ഫത് വാ കൊണ്ട്...
(അനുഭവം ജിദ്ദയില്‍ നിന്നും)

No comments:

Post a Comment