Keep the greenery of life with Islam ജിവിതത്തിന്റെ ഹരിതാഭ നിലനിര്‍ത്തുക, ഇസ്ലാം കൊണ്ട്...

Tuesday, November 29, 2011

മുടിയന്മാര്‍.


മുടിയന്മാര്‍.


സംഗതി ഇത്തിരി സ്വകാര്യമാണ്. പുതിയ ചെറുപ്പക്കാര്‍ക്കും പഴയ കഷണ്ടിക്കാര്‍ക്കും മുടി വെച്ചുകൊടുക്കുന്ന പ്രമുഖ ഹെയര്‍ ഫിക്സിംഗ് ബ്രാണ്ടിന്റെ ഉടമയും കാന്തപുരവും പണ്ടേ പരിചയക്കാരും സഹായികളുമായിരുന്നു. ഉസ്താദിന് അവസരത്തിലും അനവസരത്തിലും സഹായങ്ങള്‍ ചെയ്യുമായിരുന്ന ബ്രാണ്ടുടമക്ക് ഇപ്പോള്‍ ഉസ്താദിനോട് പഴയ കമ്പമില്ല.ഇതിനിടയിലാണ് ഉസ്താദ് ഏതോ ഒരു പദ്ധതിക്ക് രണ്ടു ലക്ഷം സഹായം ചോദിച്ചത്. ഇഷ്ടന്‍ അത് കൊടുത്ത്തില്ലത്രേ. അല്പം വാശിയോടെ തന്നെയാണ് സംഭാവന നിഷേധിച്ചത്.
പക്ഷെ, ഉസ്താടുണ്ടോ വിടുന്നു? , അടുത്ത ലക്കം തന്റെ ഒരു വാരികയില്‍ ഉസ്താദ് പകരം വീട്ടുകതന്നെ ചെയ്തു. ഹെയര്‍ ഫിക്സിംഗ് ഹരാമാണ് എന്ന ഫത് വാ കൊണ്ട്...
(അനുഭവം ജിദ്ദയില്‍ നിന്നും)

Friday, November 11, 2011

An Unbelieving Neighbour


Hazrat Hasan al-Basri once

fell sick. His neighbour, an unbeliever, came to pay him a visit.

"O Imam," he exclaimed, "I detect a bad smell." The Imam told him it was caused by illness, but the neighbour insisted: "That is not the odor of sickness. It is a lavatory smell. For the love of Allah, tell me what it is!"
He had not noticed that sewage was leaking from his house into that of the Imam.

When the neighbour pressed him, the Imam finally said: "For some months your drain has been seeping through to our side. I tried to fix it, but without success."
His neighbour asked why he had not told him before, but the venerable Imam said: "I might have offended you."

The unbeliever was so impressed by this ethical refinement that he was ennobled with True Faith, for he recognized the Imam's morality as a ray of Islam.

Tuesday, October 18, 2011

വെറുംവെളിവുകള്‍


- ഒരുപാട് കയ്യടിച്ചു; അയാള്‍ കണ്ടില്ല,കേട്ടതുമില്ല.. കുക്കിനോക്കിയാലോ എന്നാലോചിക്കാതിരുന്നില്ല. പക്ഷേ, ഗള്‍ഫില്‍ കുക്കലില്ലല്ലോ.., ഉണ്ടെങ്കില്തന്നേ കൂക്കാന്‍ അറിയില്ലതാനും.. പിറ്റേന്നാണ് മനസ്സിലായത്, അയാള്‍ അപ്പൂപ്പന്താടിയുടെ   പിറകെയായിരുന്നു എന്ന്.
- സ്ത്രീധനത്തിനെതിരെ പ്രതിജ്ഞയെടുത്ത പരിപാടി ആരുടേതാണെന്ന് അരികിലിരുന്നിരുന്ന ആള്‍ എന്നോട് ചോദിച്ചു. ഞാനും അതാലോചിക്കുകയായിരുന്നു.  നിരയിലേക്കുനോക്കിയാല്‍ കണ്ടുപിടിക്കുവാന്‍ പ്രയാസം. അപ്പോഴായിരുന്നു പ്രഫസര്‍ "നാം കൊണ്ഗ്രസ്സുകാര്‍' എന്ന് അബധ്ധത്തിലോ മറ്റോ പറഞ്ഞത് . ഹാവൂ, ആശ്വാസമായി..
- റമദാന്‍ പതിനേഴിന് ബദര്‍ ആയിരുന്നു വിഷയം. പറഞ്ഞു പറഞ്ഞു നേരം മഗ്രിബോളമായി നിറുത്തുമ്പോള്‍. വാപ്പു വന്ന്‌ ചോദിച്ചു, 'നിനക്ക് സത്യത്തില്‍ നോമ്പില്ലേ'?.
- കയ്യാങ്കളിയും മേശചാട്ടവും പിടിയും വലിയും ഉന്തും തളളും.. സത്യത്തില്‍ ഏറെ പ്രയാസപ്പെട്ടുതന്നെയാണ് അവര്‍ നമ്മെ ഭരിക്കുന്നത്‌. നമ്മളൊക്കെ എത്ര ഭാഗ്യവാന്മാര്‍, 5 കൊല്ലത്തിലൊരിക്കല്‍ വോട്ടുചെയ്താല്‍ മതിയല്ലോ..
- ഒന്നുകില്‍ ഒരു അയ്യരുടെ മനസ്ഥിതി . അല്ലെങ്കില്‍ ഒരു വയസ്സന്‍ ഇടതുസഹയാത്രികന്റെ രാഷ്ട്രീയം.. അതുകൊണ്ടല്ലേ, ജസ്റ്റിസ് ശ്രീദേവി പോലും ഇത് അറിയാതെപോയത് ...
- തങ്ങളില്ലായിരുന്നുവെങ്കില്‍ ലീഗിന് രണ്ടോ മുന്നോ സീറ്റുകള്‍ മാത്രമേ കിട്ടുമായിരുന്നുള്ളൂ എന്ന മുടി മുസ്ലിയാരുടെ കമന്റിനു നമോവാകം.. ഔതാര്യത്ത്തിനു പെരുത്ത് നന്ദി..
- പുല്ലരിതോടിനു പാലം കെട്ടിയില്ലെങ്കില്‍ ഞങ്ങള്‍ അടങ്ങിയിരിക്കുമെന്നു കരുതേണ്ട...

Tuesday, March 22, 2011

തിരുകേശം: മറ്റൊരു കഥ



അബ്ബാസീ ഖലീഫ മഹ്ദിയുടെ കാലം. ഖലീഫയുടെ സദസ്സിലേക്ക് ഒരാള്‍ കടന്നുവന്നു. അയാളുടെ കൈയില്‍ ഒരു പൊതിയുമുണ്ടായിരുന്നു. പൊതി നീട്ടിക്കൊണ്ടു അയാള്‍ ഖലീഫയോടു പറഞ്ഞു: ' ഖലീഫാ, ഇത് നബിതിരുമേനിയുടെ ചെരുപ്പുകളാണ്. അങ്ങേക്ക് ഹദിയയായി നല്‍കുവാന്‍ കൊണ്ടുവന്നതാണ്, ഇത് സ്വീകരിച്ചാലും..

ഒട്ടും താമസിച്ചില്ല, ഖലീഫ മഹ്ദി ഭവ്യതയോടെ 'തിരു പൊതി' വാങ്ങി. ബഹുമാനപൂര്‍വ്വം ചെരുപ്പുകളില്‍ ചുംബിക്കുവാന്‍ തുടങ്ങി. മാത്രമല്ല, അയാള്‍ക്ക്‌ നല്ല ഒരു പാരിതോഷികം നല്‍കുവാനും ഉത്തരവായി. 'ബിസിനസ്സ്' വിജയിച്ച സന്തോഷത്തില്‍ അയാള്‍ മടങ്ങുകയും ചെയ്തു.

രംഗങ്ങള്‍ കണ്ടിരിക്കുകയായിരുന്ന കൊട്ടാരം പണ്ഡിതര്‍ ഒട്ടും വൈകാതെ ഖലീഫക്കുനേരെ ചോദ്യങ്ങളുമായി   ചാടിവീണു.'നബിതിരുമേനി ധരിക്കുകയല്ല,കാണുക പോലും ചെയ്തിട്ടുണ്ടാകുവാന്‍ പോലും സാധ്യത ഇല്ലാത്ത ഈ ചെരുപ്പുകളെ അങ്ങ് എന്തിന്നാണ് നബിയുടെ ചെരുപ്പുകളായി പരിഗണിക്കുന്നത്?' എന്നായി അവര്‍.

ഖലീഫ പറഞ്ഞു: 'ഞാന്‍ അത് വാങ്ങാതിരുന്നാല്‍ അയാള്‍ 'ഖലീഫ നബിയെ അപമാനിച്ചു' എന്ന് പറഞ്ഞു പരത്തും. ഇത്തരം കാര്യങ്ങളെ നന്നായി കൊണ്ടാടുക തന്നെ ചെയ്യും.' അതൊഴിവാക്കുവാന്‍ വേണ്ടി മാത്രമായിരുന്നു ഞാനങ്ങനെ ചെയ്തത്.

സൂചന  :  'നബിയോട് ഇഷ്ഖ് ഇല്ലാത്തതിനാലാണ്  കേശത്തിന്റെ സനത് ചോദിക്കുന്നത്' എന്ന് വൈകാതെ   കേള്‍ക്കാം.., ജാഗ്രതെയ്‌..

Saturday, March 12, 2011

അമ്പിളിമാമാ..


കുറുമ്പ് കാട്ടി കരയുന്ന കുട്ടികളെ അനുനയിപ്പിക്കുന്ന.. 
സാഹിത്യകാരന്മാരുറെ തൂലികയില്‍ ശില്പചാരുതയായി നിറയുന്ന..
കാവ്യ ഭാവനകളില്‍ കാണാനിറങ്ങള്‍ നിറക്കുന്ന...
ഉലകത്തിനു ശാന്ത നിശബ്ദതയുടെ ചേലയുടുപ്പിക്കുന്ന..

കമിത ഹൃദയങ്ങളില്‍ അമൃതായി വിരിയുന്ന..
ഓര്‍മകളില്‍ മര്‍മരങ്ങള്‍ പൊഴിക്കുന്ന..
പാല്‍നിലാവും പൊഴിച്ച്ചങ്ങങ്ങു ദൂരെ 
മാന മേലാപ്പില്‍ ഗൂഡമാം നോട്ടവുമായി നില്‍ക്കും 

അമ്പിളിമാമാ..

കൈവെള്ളയില്‍ വന്നൊന്നിരുന്നെങ്കില്‍  എന്ന് കൊതിച്ച ഞങ്ങള്‍
അങ്ങ് ഒന്നടുത്തുവരുന്നതുപോലും പേടിക്കെണ്ടിവരികയാണോ..

- On March 19, 2011 the moon will be only 221,556 miles away from Earth — the first extreme Super Moon in nearly 20 years. 
- The last Super Moon came in 2005, at around the same time as Hurricane Katrina and the Indonesian tsunami.   

  

Tuesday, March 8, 2011

സുബൈറു ബിന്‍ അല്‍ അവ്വാമും അയല്‍ക്കാരനായ അന്സ്വാരിയും തമ്മിലൊരു പ്രശ്നം. രണ്ടു പേരുടെയും കൃഷിയിടത്തില്‍ നിന്നാണ് തുടക്കം. സുബൈറിന്റെ കൃഷിയിടത്തിനു താഴെയാണ് അന്സ്വാരിയുടെത്. രണ്ടു പേര്‍ക്കും നനക്കാനുള്ളത് ഒരേ കൈത്തോട്ടില്‍ നിന്നായിരുന്നു. മുകളിലുള്ള സുബൈറിന്റെ നന കഴിയുമ്പോഴേക്കും അന്സ്വാരിക്ക് വെള്ളം വേണ്ടതുപോലെ ലഭിക്കുന്നില്ല. ഓരോ കര്‍ഷകനും തന്റെതായ താല്പര്യങ്ങള്‍ കാണുമല്ലോ, സുബൈര്‍ തന്നോട് ഒരു തരം വിവേചനം കാണിക്കുന്നുണ്ട് എന്ന് അന്സ്വരിക്കും തോന്നി. സുബൈര്‍ 
തനിക്കു വേണ്ടത്ര വെള്ളം തരുന്നില്ല എന്നായിരുന്നു പരാതി.

കേസ് പഠിച്ച നബി തിരുമേനി പറഞ്ഞു: 'സുബൈര്‍, താങ്കളുടെ നന കഴിഞ്ഞു വെള്ളം താഴേക്കു വിടുക'. അന്സ്വാരിക്ക് പക്ഷെ വിധി പിടിച്ചില്ല. അയാള്‍ അതിലധികമെന്തോക്കെയോ പ്രതീക്ഷിച്ചിരുന്നു. സുബൈറിന് ഒരു തരം ശിക്ഷ അതിലുണ്ടാവും എന്നൊക്കെ അയാള്‍ പ്രതീക്ഷിച്ച്ചിട്ടുണ്ടാവാം. അതൊന്നും ഉണ്ടാവാത്തതിലുള്ള അസന്തുഷ്ടി അയാള്‍ നബിയോട് പ്രകടിപ്പിക്കുക തന്നെ ചെയ്തു. അയാള്‍ പറഞ്ഞു: 'താങ്കളുടെ അമ്മായിയുടെ മകനായതുകൊണ്ടാല്ലേ ഇങ്ങനെയോരുവിധി?'.

നീതിപൂര്‍വ്വം നടത്തിയ വിധിയെ ഇങ്ങനെ അധിക്ഷേപിച്ച്ചത് നബിക്കും ഇഷ്ടമായില്ല. സത്യത്തില്‍ നിയമം എന്നതിലപ്പുറം ഒരു മാധ്യസ്തത എന്ന നിലയിലായിരുന്നു വിധി. എന്നിട്ടും ഇങ്ങനെ പ്രതികരിച്ചപ്പോള്‍ നബി സുബൈറിന് നേരെ തിരിഞ്ഞുകൊണ്ട് ആ കേസില്‍ ശരിക്കും നല്‍കേണ്ട വിധി തന്നെ പറഞ്ഞു: 'സുബൈര്‍, താങ്കള്‍ നനച്ചു കഴിഞ്ഞ്‌ തോട് നിറയും വരേയ്ക്കും വെള്ളം കെട്ടി നിറുത്തുക, അത് താങ്കളുടെ അവകാശമാണ്. അതിനുശേഷം മാത്രം വെള്ളം താഴേക്കു വിടുക' 

സങ്കടത്തിനെതിരെ പരാതി കൊടുത്തപ്പോള്‍ മഹാസങ്കടം പരിഹാരമായി ലഭിച്ചതിന്റെ എല്ലാ ഭാവങ്ങളും അന്സ്വാരിയുടെ    മുഖത്തുണ്ടായിരുന്നു.

(ഖുര്‍ ആനിലെ അന്നിസാ അധ്യായത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്നു കതീര്‍ ഉദ്ധരിച്ച്ചത്)