Keep the greenery of life with Islam ജിവിതത്തിന്റെ ഹരിതാഭ നിലനിര്‍ത്തുക, ഇസ്ലാം കൊണ്ട്...

Tuesday, March 22, 2011

തിരുകേശം: മറ്റൊരു കഥ



അബ്ബാസീ ഖലീഫ മഹ്ദിയുടെ കാലം. ഖലീഫയുടെ സദസ്സിലേക്ക് ഒരാള്‍ കടന്നുവന്നു. അയാളുടെ കൈയില്‍ ഒരു പൊതിയുമുണ്ടായിരുന്നു. പൊതി നീട്ടിക്കൊണ്ടു അയാള്‍ ഖലീഫയോടു പറഞ്ഞു: ' ഖലീഫാ, ഇത് നബിതിരുമേനിയുടെ ചെരുപ്പുകളാണ്. അങ്ങേക്ക് ഹദിയയായി നല്‍കുവാന്‍ കൊണ്ടുവന്നതാണ്, ഇത് സ്വീകരിച്ചാലും..

ഒട്ടും താമസിച്ചില്ല, ഖലീഫ മഹ്ദി ഭവ്യതയോടെ 'തിരു പൊതി' വാങ്ങി. ബഹുമാനപൂര്‍വ്വം ചെരുപ്പുകളില്‍ ചുംബിക്കുവാന്‍ തുടങ്ങി. മാത്രമല്ല, അയാള്‍ക്ക്‌ നല്ല ഒരു പാരിതോഷികം നല്‍കുവാനും ഉത്തരവായി. 'ബിസിനസ്സ്' വിജയിച്ച സന്തോഷത്തില്‍ അയാള്‍ മടങ്ങുകയും ചെയ്തു.

രംഗങ്ങള്‍ കണ്ടിരിക്കുകയായിരുന്ന കൊട്ടാരം പണ്ഡിതര്‍ ഒട്ടും വൈകാതെ ഖലീഫക്കുനേരെ ചോദ്യങ്ങളുമായി   ചാടിവീണു.'നബിതിരുമേനി ധരിക്കുകയല്ല,കാണുക പോലും ചെയ്തിട്ടുണ്ടാകുവാന്‍ പോലും സാധ്യത ഇല്ലാത്ത ഈ ചെരുപ്പുകളെ അങ്ങ് എന്തിന്നാണ് നബിയുടെ ചെരുപ്പുകളായി പരിഗണിക്കുന്നത്?' എന്നായി അവര്‍.

ഖലീഫ പറഞ്ഞു: 'ഞാന്‍ അത് വാങ്ങാതിരുന്നാല്‍ അയാള്‍ 'ഖലീഫ നബിയെ അപമാനിച്ചു' എന്ന് പറഞ്ഞു പരത്തും. ഇത്തരം കാര്യങ്ങളെ നന്നായി കൊണ്ടാടുക തന്നെ ചെയ്യും.' അതൊഴിവാക്കുവാന്‍ വേണ്ടി മാത്രമായിരുന്നു ഞാനങ്ങനെ ചെയ്തത്.

സൂചന  :  'നബിയോട് ഇഷ്ഖ് ഇല്ലാത്തതിനാലാണ്  കേശത്തിന്റെ സനത് ചോദിക്കുന്നത്' എന്ന് വൈകാതെ   കേള്‍ക്കാം.., ജാഗ്രതെയ്‌..

Saturday, March 12, 2011

അമ്പിളിമാമാ..


കുറുമ്പ് കാട്ടി കരയുന്ന കുട്ടികളെ അനുനയിപ്പിക്കുന്ന.. 
സാഹിത്യകാരന്മാരുറെ തൂലികയില്‍ ശില്പചാരുതയായി നിറയുന്ന..
കാവ്യ ഭാവനകളില്‍ കാണാനിറങ്ങള്‍ നിറക്കുന്ന...
ഉലകത്തിനു ശാന്ത നിശബ്ദതയുടെ ചേലയുടുപ്പിക്കുന്ന..

കമിത ഹൃദയങ്ങളില്‍ അമൃതായി വിരിയുന്ന..
ഓര്‍മകളില്‍ മര്‍മരങ്ങള്‍ പൊഴിക്കുന്ന..
പാല്‍നിലാവും പൊഴിച്ച്ചങ്ങങ്ങു ദൂരെ 
മാന മേലാപ്പില്‍ ഗൂഡമാം നോട്ടവുമായി നില്‍ക്കും 

അമ്പിളിമാമാ..

കൈവെള്ളയില്‍ വന്നൊന്നിരുന്നെങ്കില്‍  എന്ന് കൊതിച്ച ഞങ്ങള്‍
അങ്ങ് ഒന്നടുത്തുവരുന്നതുപോലും പേടിക്കെണ്ടിവരികയാണോ..

- On March 19, 2011 the moon will be only 221,556 miles away from Earth — the first extreme Super Moon in nearly 20 years. 
- The last Super Moon came in 2005, at around the same time as Hurricane Katrina and the Indonesian tsunami.   

  

Tuesday, March 8, 2011

സുബൈറു ബിന്‍ അല്‍ അവ്വാമും അയല്‍ക്കാരനായ അന്സ്വാരിയും തമ്മിലൊരു പ്രശ്നം. രണ്ടു പേരുടെയും കൃഷിയിടത്തില്‍ നിന്നാണ് തുടക്കം. സുബൈറിന്റെ കൃഷിയിടത്തിനു താഴെയാണ് അന്സ്വാരിയുടെത്. രണ്ടു പേര്‍ക്കും നനക്കാനുള്ളത് ഒരേ കൈത്തോട്ടില്‍ നിന്നായിരുന്നു. മുകളിലുള്ള സുബൈറിന്റെ നന കഴിയുമ്പോഴേക്കും അന്സ്വാരിക്ക് വെള്ളം വേണ്ടതുപോലെ ലഭിക്കുന്നില്ല. ഓരോ കര്‍ഷകനും തന്റെതായ താല്പര്യങ്ങള്‍ കാണുമല്ലോ, സുബൈര്‍ തന്നോട് ഒരു തരം വിവേചനം കാണിക്കുന്നുണ്ട് എന്ന് അന്സ്വരിക്കും തോന്നി. സുബൈര്‍ 
തനിക്കു വേണ്ടത്ര വെള്ളം തരുന്നില്ല എന്നായിരുന്നു പരാതി.

കേസ് പഠിച്ച നബി തിരുമേനി പറഞ്ഞു: 'സുബൈര്‍, താങ്കളുടെ നന കഴിഞ്ഞു വെള്ളം താഴേക്കു വിടുക'. അന്സ്വാരിക്ക് പക്ഷെ വിധി പിടിച്ചില്ല. അയാള്‍ അതിലധികമെന്തോക്കെയോ പ്രതീക്ഷിച്ചിരുന്നു. സുബൈറിന് ഒരു തരം ശിക്ഷ അതിലുണ്ടാവും എന്നൊക്കെ അയാള്‍ പ്രതീക്ഷിച്ച്ചിട്ടുണ്ടാവാം. അതൊന്നും ഉണ്ടാവാത്തതിലുള്ള അസന്തുഷ്ടി അയാള്‍ നബിയോട് പ്രകടിപ്പിക്കുക തന്നെ ചെയ്തു. അയാള്‍ പറഞ്ഞു: 'താങ്കളുടെ അമ്മായിയുടെ മകനായതുകൊണ്ടാല്ലേ ഇങ്ങനെയോരുവിധി?'.

നീതിപൂര്‍വ്വം നടത്തിയ വിധിയെ ഇങ്ങനെ അധിക്ഷേപിച്ച്ചത് നബിക്കും ഇഷ്ടമായില്ല. സത്യത്തില്‍ നിയമം എന്നതിലപ്പുറം ഒരു മാധ്യസ്തത എന്ന നിലയിലായിരുന്നു വിധി. എന്നിട്ടും ഇങ്ങനെ പ്രതികരിച്ചപ്പോള്‍ നബി സുബൈറിന് നേരെ തിരിഞ്ഞുകൊണ്ട് ആ കേസില്‍ ശരിക്കും നല്‍കേണ്ട വിധി തന്നെ പറഞ്ഞു: 'സുബൈര്‍, താങ്കള്‍ നനച്ചു കഴിഞ്ഞ്‌ തോട് നിറയും വരേയ്ക്കും വെള്ളം കെട്ടി നിറുത്തുക, അത് താങ്കളുടെ അവകാശമാണ്. അതിനുശേഷം മാത്രം വെള്ളം താഴേക്കു വിടുക' 

സങ്കടത്തിനെതിരെ പരാതി കൊടുത്തപ്പോള്‍ മഹാസങ്കടം പരിഹാരമായി ലഭിച്ചതിന്റെ എല്ലാ ഭാവങ്ങളും അന്സ്വാരിയുടെ    മുഖത്തുണ്ടായിരുന്നു.

(ഖുര്‍ ആനിലെ അന്നിസാ അധ്യായത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്നു കതീര്‍ ഉദ്ധരിച്ച്ചത്)


Monday, March 7, 2011

പ്രദക്ഷിണം

 മലയാളത്തില്‍ തെരഞ്ഞെടുപ്പിന്റെ  ചൂടാണല്ലോ.
ചില സവിശേഷമായ പ്രയോഗങ്ങളും അവയുടെ സാഹചര്യങ്ങളും.
 "പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണ് ",
സ്വാഭാവികമായും ടിക്കറ്റ് കിട്ടുവാന്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉള്ളവരാണ് ഇങ്ങനെ പറയുന്നത്. 
 "മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല"
ഞാന്‍ മത്സരിക്കുന്നുണ്ട് എന്ന് പാര്‍ട്ടിയിലോ വേദികളിലോ പറയുന്നതില്‍ അപാകതയോ മാനക്കെടോ ഭയപ്പെടുന്ന നേതാക്കളുടെ ആദ്യ വെടി. 
" വൈദ്യ ശാസ്ത്രം പരാചയപ്പെട്ടാലെ നമുക്കവസരം ലഭിക്കു"
.കടയിലേക്ക് നൂക്കി ചില്ലകള്‍ക്ക് പറയാവുന്ന ഏറ്റവും നല്ല നിരൂപണം. 
"കളങ്കിത വ്യക്തിത്വങ്ങള്‍ മാറി നില്‍ക്കണം" 
സ്വന്തം നഗ്നത മറച്ചു പിടിക്കുവാനുള്ള മനോഹരമായ സൂത്രം.
" വിജയ സാധ്യത ഉള്ളവര്‍ക്ക് മാത്രം പരിഗണന" 
നേതാവ് ഏതോ ഒരാളെ ലകഷ്യം വെക്കുകയാണ്‌.
" സീറ്റ് വിഭജനം ഇരു മുന്നണികളിലും തലവേദന" 
നിലവിലുള്ള മണ്ഡലങ്ങളുടെ എണ്ണം ഇരട്ടിയാക്കുവാന്‍ കമ്മിഷനോട് അപേക്ഷിക്കുമ്പോള്‍ സുചിപ്പിക്കുവാനുള്ള കാരണം.  

വെറുതെ തോന്നുകയാണ്‌ ചാനലുകള്‍ ഇവ്വിധം കൊണ്ടാടുന്നത് കൊണ്ട്..